നേതൃസമ്മേളനം സംഘടിപ്പിച്ചു
1580490
Friday, August 1, 2025 6:59 AM IST
നെയ്യാറ്റിൻകര: ലത്തീൻ രൂപത നെയാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ നേതൃസമ്മേളനം സംഘടിപ്പിച്ചു. എൻഐഡിഎസ് പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച യോഗം നെയാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ. ഡോ. സെൽവരാജൻ ഉത്ഘാടനം ചെയ്തു.
എൻഐഡിഎസ് ഡയറക്ടർ റവ. ഫാ. രാഹുൽ ബി. ആന്റോ, രൂപത കെഎൽഎം ഡയറക്ടർ റവ.ഫാ.ഡെന്നിസ് മണ്ണൂർ, കമ്മീഷൻ സെക്രട്ടറി ഫാ.ക്ലീറ്റസ്, കെഎൽഎം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു, സെക്രട്ടറി ഡിക്സൻ മനീക്, ഖജാൻജി തോമസ് മാത്യു, പ്രോജക്ട് ഓഫീസർ മൈക്കിൾ, കെഎൽഎം രൂപത പ്രസിഡന്റ് ദേവരാജൻ,
രൂപത സെക്രട്ടറി ബീനറാണി, രൂപത എൻഐഡിഎസ് സെക്രട്ടറി പ്രതിനിധി ശശിധരൻ, കെഎൽഎം രൂപത ഖജാൻജി കല, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീനകുമാരി എന്നിവർ പ്രസംഗിച്ചു. ജോസ് മാത്യു , ഡിക്സൻ മനീക്ക് എന്നിവർ ക്ലാസ് നയിച്ചു.