യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ ചേരിതിരിഞ്ഞ് സംഘർഷം
1580745
Saturday, August 2, 2025 6:39 AM IST
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞു സംഘർഷം. എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ യൂണിറ്റ് കമ്മിറ്റിയിലെ അംഗങ്ങൾ ചേർന്നു മർദിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പ്രവർത്തകർ ഇരുവിഭാഗങ്ങളായി സംഘടിച്ചതോടെ പോലീസെത്തിയാണു സ്ഥിതിഗതികൾ ശാന്തമാക്കിയത്. എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു കോളജിൽ നിന്നും പുറത്താക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ നേരത്തേ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെയും സംഘർഷമുണ്ടായത്. പരാതി ഇല്ലാത്തതിനാൽ ഇന്നലത്തെ സംഭവത്തിൽ പോലീസ് കേസെടുത്തില്ല.