ലഹരി കടത്ത്; യുവാവ് കരുതല്‍ തടങ്കലില്‍
1580497
Friday, August 1, 2025 6:59 AM IST
പൂന്തുറ: നിരന്തരമായി ലഹരി കടത്തുകേസുമായി ബന്ധപ്പെട്ട് യുവാവിനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. തിരുവനന്തപുരം മണക്കാട് ബലവാന്‍നഗര്‍ സ്വദേശി ജലാലിന്റെ മകന് സബിനെ (28) ആണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.
സബിന്‍ നിരവധി എംഡിഎംഎ , സ്റ്റാമ്പ് , കഞ്ചാവ് കേസുകളിലെ പ്രതിയാണെന്നും പിഐടി -എന്‍ഡിപിഎസ് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലീഗല്‍ ട്രാന്സ്പോര്ട്ടേഷന് ഓഫ് നാര്‍കോര്‍ട്ടിക് ട്രഗ്ഗസ് ) വകുപ്പ് പ്രകാരമാണ് ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചതെന്നും പൂന്തുറ പോലീസ് അറിയിച്ചു.