ജയന് ചലച്ചിത്ര ലോകത്ത് സ്വന്തം ഇടം സൃഷ്ടിച്ച നടന്: കെ. കെ. ശൈലജ
1580488
Friday, August 1, 2025 6:46 AM IST
തിരുവനന്തപുരം: മറ്റൊരെയും അനുകരിക്കാതെ സ്വന്തം അഭിനയ ശൈലിയിലൂടെ മലയാള ചലച്ചിത്ര ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ അഭിനേതാവാണ് ജയന് എന്ന് എംഎല്‍എ കെ.കെ. ശൈലജ.
ജയന് കലാസാംസ്കാരിക വേദി ഇന്നലെ ഭാരത് ഭവനില്‍ സംഘടിപ്പിച്ച ജയന് ജന്മദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. എഴുപതുകളില്‍ കരുത്തിന്റെ പ്രതീകമായാണ് ജയന് സിനിമാ ലോകത്തെത്തിയത്. സ്വന്തം അഭിനയസിദ്ധി പൂര്‍ണമായും പ്രകടിപ്പിക്കുവാന്‍ കഴിയും മുമ്പേ ഈ ലോകത്തു നിന്നും ജയന് വിടപറയേണ്ടിവന്നു എന്നും കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ചടങ്ങില്‍ മുന്‍ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാറിനെ കെ. കെ. ശൈലജ ടീച്ചര്‍ ആദരിച്ചു. ജയന് കലാസാംസ്കാരിക വേദി പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂര്‍ പി. ജയചന്ദ്രന്, മങ്കൊമ്പ് ഗോപാലകൃഷ്ണന്, സി. എസ്. രാധാദേവി, രവികുമാര്‍ ,
എഴുത്തുകാരായ സബിര്‍ തിരുമല, സിജിത അനില്‍, മുന്‍ കൗണ്‍സിലര്‍ ചിഞ്ചു സുമേഷ്, ജയന് കലാസാംസ്കാരിക വേദി സ്ഥാപക പ്രസിഡന്റ് കാഞ്ചിയോട് ജയന്, സെക്രട്ടറി ഷാജന് ഷാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. രാധിക അശോക് (സംഗീതം), ശ്രീജ ഗോപന് (സാഹിത്യം) എന്നിവര്‍ക്കു കെ.കെ. ശൈലജ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.