ഉമ്മൻ ചാണ്ടി മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയെന്ന് സണ്ണി ജോസഫ്
1580489
Friday, August 1, 2025 6:46 AM IST
തിരുവനന്തപുരം: മാനവ സ്നേഹത്തിന്റെ ഉദാത്തമാതൃകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. അദ്ദേഹത്തെ ജനഹൃദയങ്ങളുമായി ബന്ധിപ്പിച്ച പ്രധാന ഘടകം കാരുണ്യവും നന്മയും സ്നേഹവുമായിരുന്നു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്ര ജൂബിലി വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി അസോസിയേഷൻ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും കാരുണ്യോദയം പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു സണ്ണി ജോസഫ്.
ഉമ്മൻചാണ്ടി എല്ലാവരെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ആർക്കും ഒരു ദോഷവും വരുത്തിയിട്ടില്ലെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഭാര്യ മറിയാമ്മ ഉമ്മൻ ചാണ്ടി പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് എം.എസ് ഇർഷാദ് അധ്യക്ഷത വഹിച്ചു.
എം.വിൻസെന്റ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ജി.സുബോധൻ, കെ.പി പുരുഷോത്തമൻ, കെ.എം അനിൽകുമാർ, എ.സുധീർ തുടങ്ങിയവർ പ്രസംഗിച്ചു. കാരുണ്യോദയം പദ്ധതിയിൽ 300 പേർക്ക് ഭക്ഷ്യക്കിറ്റും ചികിത്സാ ധനസഹായവും വിതരണം ചെയ്തു.