റവ. ഡോ. ആന്നിയിൽ തരകന്റെ പുസ്തക പ്രകാശനം തിങ്കളാഴ്ച
1580746
Saturday, August 2, 2025 6:39 AM IST
തിരുവനന്തപുരം: റവ.ഡോ. ആന്നിയിൽ തരകൻ രചിച്ച മാർത്തോമാ ശ്ലീഹയേക്കുറിച്ചുള്ള "അപ്പോസൽ തോമസ് ആൻഡ് തോമസ് ക്രിസ്റ്റ്യൻസ് ഓഫ് ഇന്ത്യ: ദെർ കൾച്ചർ ആൻ ആന്ത്രോപ്പോളജി ഫ്രം ആൻ ഇന്ത്യൻ പെർസ്പെക്ടീവ് ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം തിങ്കളാഴ്ച നടക്കും.
നാലാഞ്ചിറ സർവോദയ സിബിഎസ്ഇ സ്കൂൾ ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 നു നടക്കുന്ന ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പുസ്തകം പ്രകാശനം ചെയ്യും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ആദ്യപ്രതി ഏറ്റുവാങ്ങും.
പത്തനംതിട്ട ബിഷപ് സാമുവൽ മാർ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തും. പ്രഫ. കെ.വി. ജോസഫ് ഗ്രന്ഥാവലോകനം നടത്തും. ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂർദ് ഫൊറോന വികാരിയുമായ ഫാ. ജോണ്‍ തെക്കേക്കര മാർത്തോമശ്ലീഹായും മലബാർ സഭയും എന്ന വിഷയത്തെ അധീകരിച്ചു പ്രസംഗിക്കും.
മാവേലിക്കര ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് സെന്റ് തോമസ് യൂറോപ്യൻ രാജ്യങ്ങളിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പൽ ഡോ. മീര ജോർജ് , സർവോദയ സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. കാരിക്കൽ ചാക്കോ വിൻസന്റ്, മിനു വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.
മാർ ഈവാനിയോസ് കോളജിൽ ഇംഗ്ലീഷ് പ്രഫസറും അഞ്ചൽ സെന്റ് ജോണ്‍സ് കോളജ് പ്രിൻസിപ്പലും കേരള യൂണിവേഴ്സിറ്റിയിൽ എംഫിൽ പ്രഫസറുമായിരുന്നു ഗ്രന്ഥകർത്താവായ റവ.ഡോ. ആന്നിയിൽ തരകൻ.