ക്രൈസ്തവർക്കെതിരേയുള്ള അക്രമം അപലപനീയം: സിഡിസി
1580487
Friday, August 1, 2025 6:46 AM IST
നേമം: വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളെ ജയിലടച്ച സംഭവവും അപലപനീയമാണെന്ന് കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് (സിഡിസി) കേരള. കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാകുന്നത് ദലിത് ക്രൈസ്തവരാണ്. വിദ്യാഭ്യാസ,ജീവകാരുണ്യ രംഗങ്ങളിൽ മികച്ച സേവനം നടത്തുന്ന സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് തടവിലാക്കപ്പെട്ട കന്യാസ്ത്രീകൾ.
ഇത്തരം നടപടി ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രതയോടെ ഇടപെടണമെന്നും സിഡിസി ജനറൽ കൺവീനർ വി.ജെ.ജോർജ്, എസ്.ജെ.സാംസൺ, അഡ്വ.കെ.ആർ.പ്രസാദ്,ജില്ലാ കൺവീനർ ജോയ് പോൾ,ചെയർമാൻ എസ്.ധർമ്മരാജ് എന്നിവർ ആവശ്യപ്പെട്ടു.