നെടുമങ്ങാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം
1580484
Friday, August 1, 2025 6:46 AM IST
നെടുമങ്ങാട്: ചത്തീസ്ഗട്ടിലെ കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ച നടപടി ചോദ്യം ചെയ്തുകൊണ്ടും ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാർ അജണ്ട നടപ്പിലാക്കുന്ന ബിജെപിയുടെ ഇരയായി കേരളത്തിലെ ന്യൂനപക്ഷങ്ങളെ മാറ്റുന്ന, അതിനൊത്താശ നൽകുന്ന സുരേഷ് ഗോപിയും ജോർജ് കുര്യനും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ കച്ചേരി നടയിൽ നടന്ന പ്രകടനവും പ്രതിഷേധയോഗവും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വ ബാജി ഉദ്ഘാടനം ചെയ്തു.
നെട്ടറചിറ ജയൻ,ടി.അർജുനൻ, അഡ്വ അരുൺകുമാർ,മണ്ണൂർക്കോണം സജാദ്,കരിപൂര്‍ ഷിബു,റാഫി ചിറമുക്ക്, ഫാത്തിമ,ജയകുമാർ, വാ ണ്ട സതീഷ് തുടങ്ങിയവർ പങ്കെടുത്തു.