വാട്ടര്‍ അഥോറിറ്റി പെന്‍ഷണേഴ്സ് കൂട്ടായ്മയുടെ പ്രകടനവും കൂട്ടധര്‍ണയും
1580501
Friday, August 1, 2025 7:01 AM IST
നെടുമങ്ങാട്: കേരള വാട്ടര്‍ അഥോറിറ്റി പെന്‍ഷന്‍കാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വാട്ടര്‍ അഥോറിറ്റി ഹെഡ് ഓഫീസിലും ജില്ലാ ആസ്ഥാന ഓഫീസുകളിലും പ്രകടനവും കൂട്ടധര്‍ണയും സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച പെന്ഷന് പരിഷ്കരണ കുടിശിക വാട്ടര്‍ അഥോറിറ്റി പെന്‍ഷന്‍കാര്‍ക്ക് നിഷേധിച്ചതിലും, പെന്ഷന് ആനുകൂല്യങ്ങള്‍ അഞ്ച് വര്‍ഷത്തിനു മേലായി കുടിശികയായതിലും പ്രതിഷേധിച്ച് നടത്തിയ സമരം ഹെഡ് ഓഫീസിന് മുന്നില്‍ സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് ഓര്‍ഗനൈസഷന്‍ ജനറല്‍ സെക്രട്ടറി ടി. വത്സപ്പൻ നായര്‍ അധ്യക്ഷത വഹിച്ചു.
പെന്‍ഷനേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് അരുവിക്കര വിജയൻനായര്‍ , വിവിധ പെന്ഷന് സര്‍വീസ് സംഘടനാ നേതാക്കളായ അജിതാദേവി, പി. കെ. രവീന്ദ്രന്, ഒ.ആർ. ഷാജി, പി. ബിജു, എസ്. ഹസന്, തമ്പി, നിഖില്‍, സുരേഷ്, ജയകുമാര്‍, വി. ചന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു.