സ്വപ്ന സജി വെഞ്ഞാറമൂട് റോട്ടറി ക്ലബ് പ്രസിഡന്റ്
1580499
Friday, August 1, 2025 6:59 AM IST
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് റോട്ടറി ക്ലബിന്റെ ആദ്യ വനിതാ പ്രസിഡന്റായി സ്വപ്ന സജി ചുമതലയേറ്റു. ക്ലബിന്റെ മുപ്പത്തിയാറാമത് പ്രസിഡന്റായാണ് സ്വപ്ന സജി ചുമതലയേറ്റത്. വെഞ്ഞാറമൂട് റോട്ടറി ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സെക്രട്ടറിയായി എ.എ. റഷദും, ട്രഷററായി ദിലീപ് കുമാറും ചുമതലയേറ്റു.
എം.ഐ. അനീഷ് അധ്യക്ഷനായ ചടങ്ങിൽ മുൻ അസിസ്റ്റന്റ് ഗവർണർ വി.വി.സജി, മുൻ ഡിസ്ട്രിക്ട് ഗവർണർ സജി മാത്യു, കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ,ഗോകുലം ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.കെ മനോജൻ ,മുൻ ഭാരവാഹികളായ രവീന്ദ്രൻ നായർ ,
ശശീന്ദ്രൻ നായർ , എസ് നജുമുദ്ദീൻ, ആനക്കുഴി റഷീദ്, പ്രേംരാജ് തുടങ്ങിയവർ പങ്കെടുത്തു. പ്രോജക്ടിന്റെ ഭാഗമായി ചടങ്ങിൽ കർഷകർക്കുള്ള പണിയായുധങ്ങൾ, കുട്ടികൾക്കുള്ള പഠനോപകരണം, ചികിത്സാ ധനസഹായ വിതരണം തുടങ്ങിയവ നടന്നു.