കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രതിഷേധിച്ചു
1580744
Saturday, August 2, 2025 6:39 AM IST
വെള്ളയമ്പലം: ഛത്തീസ്ഗഡിൽ മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ വ്യാജ കുറ്റങ്ങൾ ആരോപിച്ച് മലയാളി ക്രൈസ്തവ കന്യാസ്ത്രീമാരെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത രാജ്ഭവിനു മുന്നിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
ഭാരതത്തിന്റെ ഭരണഘടനയ്ക്ക് ഏൽക്കുന്ന മുറിവാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം പ്രവണതകൾ എന്ന് ഫാ. ഡാർവിൻ ഫെർണാണ്ടസ് പറഞ്ഞു. കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത ആനിമേറ്റർ സിസ്റ്റർ ആൻസി, അതിരൂപത പ്രസിഡൻറ് ജോൺ ബ്രിട്ടോ വാൾട്ടർ, ജനറൽ സെക്രട്ടറി ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.