കളിയാക്കലിനെ തുടർന്ന് സഹപാഠിയുടെ പിതാവ് കുട്ടികളെ മർദിച്ചു
1580743
Saturday, August 2, 2025 6:39 AM IST
കാട്ടാക്കട: കളിയാക്കലിനെ തുടർന്ന് കുട്ടികളെ സഹപാഠിയുടെ പിതാവ് മർദ്ദിച്ചു. കാട്ടാക്കടയിലെ സ്വകാര്യ മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ ശ്രീകുമാറിനെ കുട്ടികളുടെ പരാതിയിൽ അറസ്റ്റ് ചെയ്തു കേസ് ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
സംഭവത്തിൽ മൂന്ന് കുട്ടികളിൽ രണ്ടുപേർക്ക് ശരീരത്തിൽ പരിക്കേറ്റിരുന്നു. കാട്ടാക്കട പിആർ വില്യം സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കാണ് സഹപാഠിയായ മറ്റൊരു വിദ്യാർഥിയുടെ പിതാവിൽ നിന്ന് മർദ്ദനം ഏറ്റത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
സ്കൂളിൽ പഠിക്കുന്ന നാല് വിദ്യാർഥികൾ തമ്മിൽ കളിയാക്കിയതിനെ ചൊല്ലി നടന്ന തർക്കം സ്കൂൾ അധികൃതർ പരിഹരിച്ചിരുന്നു. മൂന്നുപേർ ചേർന്ന് ഒരാളെ കളിയാക്കി എന്നതായിരുന്നു സംഭവം.