പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
1580485
Friday, August 1, 2025 6:46 AM IST
നെയ്യാറ്റിൻകര: കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര ബസ്സ്റ്റാൻഡ് ജംഗ്ഷനിൽ കേരളാ ലാറ്റിൻ കാത്തൊലിക് അസോസിയഷൻ നെയ്യാറ്റിൻകര രൂപത സമിതി നടത്തിയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ് ഡി. ജി. അനിൽജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.ജോൺ സുന്ദർരാജ്, രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ.വി.പി. ജോസ്,
അൽമായ ഡയറക്ടർ ഫാ.എസ്. എം. അനിൽകുമാർ, രൂപത നേതാക്കളായ ജെ. രാജേന്ദ്രൻ, ജെ. അഗസ്റ്റിൻ, എഫ്.ഫെലിക്സ്, റ്റി. രാജൻ, സി. റ്റി. അനിത, തിരുപുറം ഷാജികുമാർ, സുരേഷ് ജോസഫ്, ആർ. സുനിൽ രാജ്, കെ. എൽ. സി. ഡബ്ല്യൂ. എ. പ്രസിഡന്റ് ഉഷാ രാജൻ എന്നിവർ പ്രസംഗിച്ചു.