ബൈക്ക് തെന്നി മറിഞ്ഞ് വിദ്യാർഥി മരിച്ചു
1580528
Friday, August 1, 2025 10:17 PM IST
പൂവാർ: നിയന്ത്രണം തെറ്റിയ ബൈക്ക് തെന്നി മറിഞ്ഞ് യാത്രികനായ ഐടിഐ വിദ്യാർഥി മരിച്ചു. കാഞ്ഞിരംകുളം മാങ്കാല എസ്എസ് ഭവനിൽ ഷിബുവിന്റെയും സരിതയുടെയും മകൻ വിശാൽ (19) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം നാലോടെ പുറുത്തിവിളയ്ക്ക് സമീപം മാങ്കൂട്ടത്തായിരുന്നു അപകടം നടന്നത്.
സുഹൃത്തുകളെ കണ്ട് മടങ്ങിവരുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തലയിടിച്ച് റോഡിൽ വീണ യുവാവിനെ നാട്ടുകാർ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിശാൽ ചാക്ക ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം സംസ്കരിച്ചു. വിവേക് സഹോദരനാണ്. പൂവാർ പോലീസ് കേസെടുത്തു.