ബാഷയ്ക്ക് രക്ഷകരായി പൊന്മുടി വന സംരക്ഷണ സമിതി അംഗങ്ങൾ
1580753
Saturday, August 2, 2025 6:51 AM IST
വിതുര : മാലിന്യ കുഴിയിൽ കുടുങ്ങിയ ബാഷയ്ക്ക് രക്ഷകരായി പൊന്മുടി വന സംരക്ഷണ സമിതി അംഗങ്ങൾ. പൊന്മുടിയിലെ വന സംരക്ഷണ സമിതി അംഗങ്ങൾക്കും പോലീസിനും പ്രിയപ്പെട്ട നായയാണ് ബാഷ. ഇവർ കൊടുക്കുന്ന ഭക്ഷണം കഴിച്ചിട്ട് പൊന്മുടിയുടെ കാവൽക്കാരനായി തുടരുന്ന ബാഷയെ രണ്ടുദിവസമായി കാണാനില്ലായിരുന്നു.
പുലി പിടിച്ചതാണെന്ന് പലരും കരുതിയത്. കഴിഞ്ഞ ദിവസം സീതാ തീർത്ഥം ട്രക്കിംഗ് പോയിന്റിൽ പോയി മടങ്ങിയ വിഎസ്എസ് അംഗങ്ങൾ ശബ്ദം കേട്ട് സമീപത്തെ മാലിന്യ കുഴിയിൽ നോക്കിയപ്പോൾ അവിടെ കുടുങ്ങിക്കിടക്കുന്ന ബാഷയെ കണ്ടു.
ഏണി ഉപയോഗിച്ച് കുഴിയിൽ ഇറങ്ങി നായയെ കരയ്ക്കത്തിച്ചു. പൊന്മുടി കഫ്റ്റേരിയയുടെ പിന്നിൽ നൂറു മീറ്ററോളം അകലെയുള്ള മാലിന്യ കുഴിയിലാണ് ബാഷ കുടുങ്ങിയത്.