സ്കൂൾ വിദ്യാർഥികൾ നെടുമങ്ങാട് കോടതിയിൽ
1580498
Friday, August 1, 2025 6:59 AM IST
നെടുമങ്ങാട് : കോടതിയിലേക്കുള്ള വിദ്യാർഥികളുടെ നിയമ പരിജ്ഞാനയാത്ര "സംവാദ'യുടെ ഭാഗമായി നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നെടുമങ്ങാട് കോടതിയിലെത്തി.
ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (വനം കോടതി) ഹരിത വിദ്യാർഥികളുമായി സംവദിക്കുകയും ബാഡ്ജ് വിതരണം നിർവഹിക്കുകയും ചെയ്തു. കോടതി സന്ദർശനം, വിവിധ സെഷനുകൾ, ക്വിസ് മത്സരം എന്നിവയ്ക്ക് ശേഷം വിജയികൾക്ക് ലീഗൽ സർവീസ് അധികൃതർ സമ്മാനങ്ങൾ വിതരണം ചെയ്തു.
നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കോലിയക്കോട് സി.ഒ മോഹൻകുമാർ,താലൂക്ക് കോ-ഓർഡിനേറ്റർ അഡ്വ.കെ.ഉബൈസ് ഖാൻ, ലീഗൽ സർവീസ് സെക്രട്ടറി വൈശാന്ത്,അഡ്വ.അനില കെ.പി, അഡ്വ.സെന്തിൽകുമാർ,അഡ്വ. ലത പി.എസ് , അഡ്വ. ജയകുമാർ തീർത്ഥം, അഡ്വ.സജിത, പാരാ ലീഗൽ വോളന്റിയർമാരായ പ്രിയങ്ക,രമ്യാ,പ്രമീള തുടങ്ങിയവർ നേതൃത്വം നല്കി.