വനം വകുപ്പിന്റെ പുതിയ വാഹനങ്ങള്‍ ഫ്ളാഗ്ഓഫ് ചെയ്തു
1580496
Friday, August 1, 2025 6:59 AM IST
പേരൂര്‍ക്കട: വനം വകുപ്പിന് അനുവദിച്ച പുതിയ 10 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് വഴുതക്കാട്ടെ വനം ആസ്ഥാനത്ത് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു.
വകുപ്പിലെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. വനം മേധാവി രാജേഷ് രവീന്ദ്രന്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, ഉദ്യോഗസ്ഥരായ ജസ്റ്റിന് മോഹന്‍, എല്‍. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടൈം പേയ്മെന്റ് ഫണ്ടില്‍ നിന്ന് അനുവദിച്ച 93,73,300 രൂപ ചെലവഴിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്.