വയോധികയെ പീഡിപ്പിച്ച യുവാവിന് 21 വർഷം കഠിനതടവ്
1580493
Friday, August 1, 2025 6:59 AM IST
തിരുവനന്തപുരം: ഒറ്റയക്കു താമസിച്ചു വരികയായിരുന്ന വയോ ധികയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ നെടുമങ്ങാട് പയ്യന്പള്ളി ശവക്കാടിന് സമീപം തടത്തരികത്ത് വീട്ടിൽ ഷഫീക്കി(34)ന് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി എം.പി. ഷിബു 21 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയോധിക ഒറ്റയ്ക്കാണ് താമസം എന്ന് മനസിലാക്കിയ കൊടുംകുറ്റവാളിയായ പ്രതി രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ അപഹരിക്കുകയുമായിരുന്നു.
വൃദ്ധയുടെ വീട്ടിലെ ആഭരണപ്പെട്ടിയിൽ നിന്നും ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളുടേതായി ഫോറൻസിക് വിഭാഗം സൂക്ഷിച്ചിരുന്ന വിരലടയാള രേഖകളുമായി ഫിംഗർപ്രിന്റ് ബ്യൂറോ ഒത്തുനോക്കിയതിൽ നിന്നാണ് പ്രതിയിലേക്ക് അന്വേ ഷണം എത്തിയത്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയിൽ നിന്നും കളവുപോയ ആഭണങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞത് കേസിലെ വളരെ വിലപ്പെട്ട തെളിവായി. രാത്രി സമയത്ത് ഇരുട്ടിൽ നടന്ന സംഭവമായതിനാൽ വൃദ്ധയ്ക്ക് പ്രതിയെ തിരിച്ചറിയാനായില്ല. സാഹചര്യ തെളിവിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.