അമൃത കൈരളി വിദ്യാഭവനിൽ കാർഗിൽ വിജയ് ദിവസ്
1579670
Tuesday, July 29, 2025 4:44 AM IST
നെടുമങ്ങാട്: കാർഗിൽ വിജയ് ദിവസ് അമൃത കൈരളി വിദ്യാഭവനിൽ സമുചിതമായി ആചരിച്ചു. സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രൈനറും, സൈന്യത്തിൽ 22വർഷം സേവനമനുഷ്ടിച്ച രെജു കുമാറിനെയും, സൈന്യത്തിൽ ഇപ്പോൾ സേവനമനുഷ്ടിക്കുന്ന സ്കൂളിലെ പൂർവ വിദ്യാർത്ഥി യുമായ എസ്. പ്രിയേഷിനെയും പൊന്നാട നൽകി ആദരിച്ചു.
കാർഗിൽ വിജയദിവസിനെക്കുറിച്ച് ഹെഡ് ഗേൾ കുമാരി അങ്കിത, വിദ്യാർഥിനി ഗൗരി നന്ദ എന്നിവർ പ്രസംഗിച്ചു. തുടർന്ന് രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച ധീര ജവാൻ അഭിലാഷ് നായിഡുവിന്റെ സ്മൃതി മണ്ഡപത്തിൽ വിദ്യാർഥികൾ പുഷ്പാർച്ചന നടത്തി. സ്കൂളിലെ സോഷ്യൽ സയൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ജി.എസ്. സജികുമാർ, പ്രിൻസിപ്പൽ എസ്. സിന്ധു എന്നിവർ നേതൃത്വം നൽകി.