തോടിനു നടുവിലായി വെള്ളത്തിൽ ഇലക്ട്രിക് പോസ്റ്റ്
1579666
Tuesday, July 29, 2025 4:44 AM IST
പാലോട്: കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റ് നിൽക്കുന്നതു തോടിനു നടുവിൽ. നന്ദിയോട് പഞ്ചായത്തിലെ ആദിവാസി മേഖലയായ ചൂടൻ മൺപുറത്താണ് വൈദ്യുതി പോസ്റ്റ് തോടിനു നടുവിലായി വെള്ളത്തിൽ സ്ഥിതിചെയ്യുന്നത്.
സ്റ്റേ കമ്പികൾ പൊട്ടി വെള്ളത്തിൽ കിടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. സർവീസ് കമ്പിയുടെ ബലത്തിലാണ് പോസ്റ്റ് നിൽക്കുന്നത്. ഈ വൈദ്യുതി പോസ്റ്റിനു സമീപത്ത് കുളിക്കടവുമുണ്ട്. നാട്ടുകാർ കുളിക്കുന്നതും തുണികൾ അലക്കുന്നതും ഇവിടെ നിന്നാണ്. കുട്ടികൾ പലപ്പോഴും തോട്ടിൽ കളിക്കാനും മീൻ പിടിക്കാനും ഇറങ്ങാറുണ്ട്.
മറുകരയിലേക്കു നടപ്പാലം ഇല്ലാത്തതിനാൽ തോട്ടിൽ ഇറങ്ങിയാണ് പലരും സഞ്ചരിക്കുന്നത്. കെഎസ്ഇബി പാലോട് സെക്ഷനിൽപെട്ട മേഖലയാണിത്. അപകടങ്ങൾ സംഭവിക്കുന്നതിനുമുമ്പ് പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.