ലഹരി വസ്തു: യുവാവ് പിടിയിൽ
1579673
Tuesday, July 29, 2025 4:44 AM IST
പാറശാല: ബംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കുവോള്വോ ബസില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ലഹരി വസ്തുക്കളുമായി ഒരാള്‍ പിടിയില്‍.
തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ എസ്. അല്‍ അമീന് (31) ആണു പിടിയിലായത്. യുവാവ് പാന്റ്സിന്റെ പോക്കറ്റിലാക്കിയാണ് ഹാഷിഷ് ഓയിലും മെത്താംഫിറ്റാമിനും സൂക്ഷിച്ചിരുന്നത്.
ചെക്ക് പോസ്റ്റില്‍ സാധാരണ നടത്തുന്ന പരിശോധനയിലാണ് 1.904 ഗ്രാം ഹാഷിഷ് ഓയിലും 1.779 ഗ്രാം മെത്താംഫിറ്റാമിനും പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ആർ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ബി.സി. സുധീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ ജി. അമല്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.