കോൺഗ്രസ് പ്രതിഭാ സംഗമം
1579668
Tuesday, July 29, 2025 4:44 AM IST
നേമം: കോൺഗ്രസ് മേലാംങ്കോട് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 - 25 അധ്യായന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്കാരം നൽകി അനുമോദിച്ചു. മേലാംങ്കോട് വാർഡ് പ്രസിഡന്റ് വി.എസ്. വിഷ്ണുവിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഭാസംഗമ സമ്മേളനം മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു.
ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ രാജാജി നഗർ മഹേഷ് ഡിസിസി ജനറൽസെക്രട്ടറി പ്രേംജി, നേമം ബ്ലോക്ക് പ്രസിഡന്റ് കെ.പി. അജിത് ലാൽ, പാപ്പനംകോട് മണ്ഡലം പ്രസിഡന്റ് ജെയ് മോൻ, കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് കരുമം സുന്ദരേശൻ, പദ്മകുമാർ, സുനിൽ, സുജി സുരേഷ് എന്നിവർ പങ്കെടുത്തു