തിരുവനന്തപുരം വിമാനത്താവളത്തില്‍ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാള്‍ പിടിയില്‍
1581777
Wednesday, August 6, 2025 6:52 AM IST
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി സുധീഷ് ടെന്സനാണു പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.00 മണിയോടെ വിമാനത്താവള അധികൃതര്ക്കുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
തായ്ലാന്‍ഡില്‍നിന്നും ലഭിച്ച കഞ്ചാവ് ഇയാള്‍ ബാങ്കോക്കു വഴി ദുബൈയിലേയ്ക്കും അവിടെനിന്നും തിരുവനന്തപുരത്തും എത്തിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്.
അധികൃതര്‍ക്കു ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘവും വിമാനത്താവളത്തിനു പുറത്ത് ക്യാംപ് ചെയ്തിരുന്നു. തിരുവനന്തപുരം ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ക്ക് കൈമാറിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു.