കളക്ടറേറ്റില്‍ ലീപ് കേരള ഹെല്‍പ്പ് ഡെസ്ക് തുടങ്ങി
1582056
Thursday, August 7, 2025 6:53 AM IST
പേരൂര്‍ക്കട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരള (ലോക്കല്‍ ബോഡി ഇലക്ഷന് അവയര്‍നെസ് പ്രോഗ്രാം) വോട്ടര്‍ ഹെല്‍പ്പ് ഡെസ്ക് കളക്ടറേറ്റില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു.
വോട്ടര്‍ ബോധവത്കരണ പരിപാടി ആരംഭിക്കുക, യോഗ്യരായവരെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക, വോട്ടിംഗ് പങ്കാളിത്തത്തില്‍ യുവ വോട്ടര്‍മാരുടെ ഇടയിലുള്ള നിസംഗത പരിഹരിക്കുക,
തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം വോട്ടര്‍മാരെ ഉദ്ബോധിപ്പിക്കുക തുടങ്ങിയവയാണ് ലീപ് കാന്പയിന്റെ ലക്ഷ്യം. വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക പരിശോധനയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തി.