മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി
1581563
Tuesday, August 5, 2025 10:47 PM IST
മെഡിക്കല്‍കോളജ്: മദ്ധ്യവയസ്കനെ ഷെഡ്ഡിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരമന നെടുങ്കാട് മേലേ മങ്ങാട്ടുകോണത്ത് കുതിരവിളാകത്ത് വീട്ടില്‍ പി. സുരേഷ് (52) ആണ് മരിച്ചത്. അവിവാഹിതനായിരുന്നു.
ഇന്നലെ വൈകുന്നേരം വീടിനു സമീപത്തെ ഷെഡ്ഡിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നു കരുതുന്നു. കരമന പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: പി. രാജന്, പി. സെല്വന്, പരേതനായ വിജയന്.