ഗണേശോത്സവ ആഘോഷം 24 മുതല്‍
1581441
Tuesday, August 5, 2025 7:03 AM IST
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് 30 വയസ്. ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ ഈ മാസം 24 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 24ന് തുടങ്ങി ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന പൂജകള്‍ക്കുശേഷം സെപ്റ്റംബര്‍ ഒന്നിനു നടക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്രയോടും ശഖുംമുഖത്ത് നടക്കുന്ന നിമജ്ജന കര്‍മത്തോടും കൂടി ആഘോഷ പരിപാടികള്‍ പൂര്‍ണമാകും.
പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്മാന് ജി. രാജ്മോഹന്‍, ട്രസ്റ്റ് മുഖ്യകാര്യദര്‍ശി എം.എസ് ഭുവനചന്ദ്രന്, ട്രസ്റ്റ് കണ്‍വീനര്‍ ആര് ഗോപിനാഥന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.