കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയത് കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന്
1580913
Sunday, August 3, 2025 6:39 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടു ജാമ്യം നൽകിയതു കൊണ്ടു മാത്രം ന്യൂനപക്ഷ സമുദായങ്ങൾ തൃപ് തരല്ലെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്റ് പി. സ്റ്റെല്ലസ്.
മതപരിവർത്തനമാണ് സഭയുടെ അജൻഡ ആയിരുന്നെങ്കിൽ രാജ്യം മുഴുവൻ കത്തോലിക്കരായി മാറുമായിരുന്നു. കന്യാസ്ത്രീകളുടെ മേൽ ചുമത്തിയ കുറ്റപത്രം പിൻവലിക്കണം. അതിനൊപ്പം ന്യൂനപക്ഷ അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കപ്പെടാൻ പാടില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.