യുവാവ് കുഴഞ്ഞുവീണ് മരിച്ചു
1581083
Monday, August 4, 2025 12:40 AM IST
വിഴിഞ്ഞം: ഹോട്ടലിൽ ആഹാരം കഴിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. വിഴിഞ്ഞം അടിമലത്തുറ സിൽവ ഹൗസിൽ സിൽവയുടെ മകൻ മുത്തപ്പൻ (36) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സുഹൃത്തുക്കളായ നാലുപേരോടൊപ്പം ചപ്പാത്തിലെ ഒരു ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടയിൽ മുത്തപ്പൻ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുള്ളവർ ആംബുലൻസിൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.