തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
1581084
Monday, August 4, 2025 12:40 AM IST
വെള്ളറട : മരം കയറ്റ തൊഴിലാളിയായ ആറുകാണി ശാന്തിനഗര്‍ റോഡരികത്ത് വീട്ടില്‍ സതീഷ് കുമാര്‍ (42)ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 ദിവസം മുന്‍പാണ് ഇയാള്‍ വലിയൊരു മഹാകണി മരത്തില്‍ കയറി തൂങ്ങുകയായിരുന്നു എന്നാണ് നിഗമനം.
ഇന്നലെ രാവിലെ വിറക് ശേഖരിക്കാന്‍ പോയവരാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് വെള്ളറട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അമ്പൂരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സ്റ്റേഷനില്‍ മൊഴി നല്‍കിയതനുസരിച്ച് വെള്ളറട പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് പാറശാലയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം മൃതദേഹം താഴ്ചയില്‍ ഉള്ള സ്ഥലത്ത് നിന്നും നീക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയാലേ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പോലീസിന് പറയാന്‍ കഴിയൂ. ഭാര്യ : അനിത. മക്കള്‍ : സല്മോന്, സ്നേഹാമോള്‍.