സിപിഎം പ്രതിഷേധ യോഗം
1581448
Tuesday, August 5, 2025 7:03 AM IST
നെടുമങ്ങാട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രികളെ ജയിലിലടച്ച നടപടിയിലും ഫാസിസ്റ്റ് ഭീകരതയിലും പ്രതിഷേധിച്ച് സിപിഎം പഴകുറ്റി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ജില്ലാ സെക്രട്ടേറിയറ്റംഗം ബി. സത്യൻ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഹരികേശൻ, മന്നൂർക്കോണം രാജേന്ദ്രൻ, എസ്. ശ്രീകേശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ബി. ദിലീപ്, ബ്രാഞ്ച് സെക്രട്ടറി അയൂബ് ഖാൻ, ഇരുമരം സിഎസ്ഐ ചർച്ച് വികാരി പുഷ്പരാജ് തുടങ്ങിയവർ പങ്കെടുത്തു.