കവടിയാർ സാൽവേഷൻ ആർമി എച്ച്എസിൽ നമ്മുടെ ഭാഷ പദ്ധതി
1581444
Tuesday, August 5, 2025 7:03 AM IST
തിരുവനന്തപുരം: വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദീപിക ദിനപത്രം നടപ്പാക്കുന്ന നമ്മുടെ ഭാഷാ പദ്ധതിയുടെ ഭാഗമായി കവടിയാർ സാൽവേഷൻ ആർമി എച്ച്എസിൽ സൂര്യപ്രഭ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ദീപിക ദിനപത്രത്തിന്റെ ഉദ്ഘാടനം സൂര്യപ്രഭ ഗ്രൂപ്പ് എംഡി കെ.പി മോഹൻ നിർവഹിച്ചു.
സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി ലെഫ്. കേണൽ എൻ.ഡി. ജോഷ്വാ അധ്യക്ഷനായി. സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി ലെഫ്. കേണൽ എൻ.ഡി. ജോഷ്വാ അധ്യക്ഷനായി. സാൽവേഷൻ ആർമി പബ്ലിക്ക് റിലേഷൻ സെക്രട്ടറി മേജർ ടി.ഇ. സ്റ്റീഫൻസണ്‍, എഡ്യൂക്കേഷൻ സെക്രട്ടറി മേജർ സുഷാ റോയി, മാർത്തോമാസഭ ഭദ്രാസന കൗണ്‍സിൽ അംഗം ടി.ജെ. മാത്യു മാരാമണ്‍, സ്കൂൾ ഹെഡ്മിസ്ട്രസ് ബി.പുഷ്പിത, എഎച്ച്ടി കോ-ഓർഡിനേറ്റർ മേജർ ലീലാമ്മ സ്റ്റീഫൻസണ്‍, സൂര്യ മോഹൻ, വി.ടി ജയരാജ്, ദീപിക സർക്കുലേഷൻ മാനേജർ ഇ.വി. വർക്കി എന്നിവർ പ്രസംഗിച്ചു.