വെള്ളറടയിൽ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
1581442
Tuesday, August 5, 2025 7:03 AM IST
വെള്ളറട: വെള്ളറട പഞ്ചായത്തില്‍ ആറാട്ടുകുഴിയില്‍ നിര്‍മിച്ച ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിർവഹിച്ചു. പഞ്ചായത്ത് നിവാസികള്‍ക്ക് വെള്ളറട പഞ്ചായത്ത് നല്കുന്ന ഓണസമ്മാനമാണു സ്റ്റേഡിയമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചാണ്ടി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. അന് സജിതാ റസല്‍, സരളാ വിന്‍സന്റ്, കെ.ജി. മംഗള്‍ദാസ്, അശോക് കുമാര്‍, കെ. ഷൈന്‍കുമാര്‍, അഡ്വ. ഗിരീഷ് കുമാര്‍, മണലി സ്റ്റാന്‍ലി, ആനി പ്രസാദ്, ശ്യാം, ആനപ്പാറ രവി, ശ്രീകണ്ഠന്, തുടങ്ങി നിരവധി നേതാക്കള്‍ പ്രസംഗിച്ചു.എം രാജ്മോഹന്‍ സ്വാഗതവും ജയന്തി നന്ദിയും പറഞ്ഞു.