ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ ബിരുദദാന ചടങ്ങ്
1580915
Sunday, August 3, 2025 6:39 AM IST
വെഞ്ഞാറമൂട്: ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ നടന്ന എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങുകളുടെ ഉദ്ഘാടനം ശ്രീ ഗോകുലം മെഡിക്കൽ കോളജ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ മുഖ്യാതിഥിയായിരുന്നു.
ശ്രീ ഗോകുലം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. നന്ദിനി സ്വാഗതം ആശംസിച്ചു. ഡോ: കൃഷ്ണകുമാർ, ഗോകുലം മെഡിക്കൽ കോളജ് ഡീൻ ഡോ. ചന്ദ്രമോഹൻ, ഡോ: ലളിതാ കൈലാസ്, ഡോ: ഹരികുമാരൻ നായർ, ഡോ: കൃഷ്ണ ഡോ രാജൻ എന്നിവർ സംസാരിച്ചു.