പഠനോപകരണ വിതരണം നടന്നു
1581447
Tuesday, August 5, 2025 7:03 AM IST
വെള്ളറട: ഭാരതീയ ജനതാ പാര്‍ട്ടി ആര്യന്‍കോട് വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണം കുറ്റിയായണിക്കാട് ജംഗ്ഷനില്‍ പാര്‍ട്ടി സൗത്ത് ജില്ലാ അധ്യക്ഷന്‍ മുക്കംപാലംമൂട് ബിജു ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമ സീരിയല്‍ താരം വിവേക് ഗോപന് മുഖ്യാതിഥിയായിരുന്നു.
കൂടാതെ സി. സിന്ധു, ആര്.എസ്. അഖില്‍, കീഴാറൂര്‍ രതീഷ്, രാജേഷ്, പ്രഭാകരന് മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉന്നത പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കലും വാര്‍ഡില്‍ നിന്നും ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി പങ്കെടുത്ത സൈനികരെ ആദരിക്കുകയും ചെയ്തു.