കുളപ്പട എൽപി സ്കൂളിൽ വർണക്കൂടാരം ഉദ്ഘാടനം
1581450
Tuesday, August 5, 2025 7:03 AM IST
നെടുമങ്ങാട് : കുളപ്പട എൽപി സ്കൂളിൽ സമഗ്ര ശിക്ഷാ വകുപ്പ് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനോയോഗിച്ചു നിർമിച്ച വർണക്കൂടാരത്തിന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അധ്യക്ഷത വഹിച്ചു. എസ്എസ്കെ ഡിപിസി നജീബ് പദ്ധതി വിശദീകരിച്ചു.
ഉഴമലയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്. ലത, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന കാസിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ഒസ്സൻകുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ എസ്. ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എ. റഹീം, പഞ്ചായത്ത് അംഗം എ. സനൂജ, എസ്എസ്കെ ഡിപിഒ ബിന്ദു ജോൺസ്, നെടുമങ്ങാട് എഇഒ ബിനു എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് ആർ. രാഗിണി സ്വാഗതവും ഹെഡ്മാസ്റ്റർ എസ്. രാജീവ് നന്ദിയും പറഞ്ഞു.