പോ​ത്ത​ൻ​കോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​നെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് പി​താ​വ്. അ​ണ്ടൂ​ർ​ക്കോ​ണം കീ​ഴാ​വൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ വി​ജ​യ​ൻ നാ​യ​രാ (65) ണു മ​ക​നാ​യ വി​നീ​തി (35) നെ ​വെ​ട്ടു​ക​ത്തികൊ​ണ്ട് വെ​ട്ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നീ​തി​നെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.