വാർഷിക അറ്റകുറ്റപ്പണികൾ ഇല്ല : അത്യാഹിത വിഭാഗത്തില്‍ മൂന്നു തിയേറ്ററുകള്‍ മാത്രം
1581259
Monday, August 4, 2025 6:51 AM IST
മെഡിക്കല്‍കോളജ്: വര്‍ഷാവര്‍ഷ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപ്പറേഷന് തിയേറ്ററുകളുടെ അവസ്ഥ ദയനീയം. മെഡിക്കല്‍കോളജിലേക്ക് ആവശ്യമായ ഫണ്ട് സര്‍ക്കാരില്‍നിന്ന് കൃത്യമായി ലഭിക്കാത്തതാണ് ഇതിനു കാരണം. അത്യാഹിതവിഭാഗത്തില്‍ അഞ്ച് എമര്‍ജന്‍സി തിയേറ്ററുകള്‍ ഉള്ളതില്‍ മൂന്നെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
മാസങ്ങള്‍ക്കു മുമ്പ് അത്യാഹിതവിഭാഗം കെട്ടിടത്തിന്റെ സീലിംഗ് ഇളകിവീണ സംഭവം ഉണ്ടായിരുന്നു. ഇതുകൂടാതെ ഇവിടെയുള്ള ടേബിളുകളില്‍ ഒരെണ്ണം തുരുമ്പെടുത്ത് ഒടിഞ്ഞുവീഴുകയും ചെയ്തിരുന്നു. ഇതെല്ലാം അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
എ ബ്ലോക്ക് തിയേറ്റര്‍, ബി ബ്ലോക്ക് തിയേറ്റര്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി തിയേറ്റര്‍, മള്‍ട്ടി സ്പെഷ്യാലിറ്റി തിയേറ്റര്‍ എന്നിവയെല്ലാം കൃത്യമായി അറ്റകുറ്റപ്പണി വേണ്ടുന്നവയാണ്. വാര്‍ഷിക ന വീകരണം ഇല്ലാതെ വരികയാണെങ്കില്‍ അതു പാവപ്പെട്ട രോഗികളുടെ ചികിത്സയെയാണ് ബാധിക്കുക. അനസ്തീഷ്യ ഡിപ്പാര്‍ട്ട്മെന്റാണു തിയേറ്ററുമായി ബന്ധപ്പെട്ട അറ്റകുറ്റ പ്പണികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്.
വാര്‍ഷിക അറ്റകുറ്റപ്പണികൾ സംബന്ധിച്ച് ഒരു കമ്മിറ്റി കുറച്ചുനാള്‍ മുമ്പ് വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ കമ്മിറ്റിയെടുത്ത തീരുമാനങ്ങള്‍ ഇതുവരെയും നടപ്പായിട്ടില്ല.