പട്ടം എസ്യുടി ആശുപത്രിയില്‍ മുലയൂട്ടല്‍ വാരം ആചരിച്ചു
1581251
Monday, August 4, 2025 6:44 AM IST
തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് എസ്യുടി ആശുപത്രിയില്‍ 'ലാച്ച് ആൻഡ് ലവ് - നര്‍ച്ചര്‍ നാച്ചുറലി' എന്ന പേരില്‍ മുലയൂട്ടല്‍ അവബോധ പരിപാടി സംഘടിപ്പിച്ചു.
ആശുപത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കേണല്‍ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.
ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. വി. രാജശേഖരന് നായര്‍ 2025 ലെ മുലയൂട്ടല്‍ വാരത്തിന്റെ പ്രമേയത്തിന്റെ പ്രാധാന്യം പങ്കുവച്ചു. എച്ച് ആര് ജനറല്‍ മാനേജര്‍ ദേവി കൃഷ്ണ സ്വാഗതം പറഞ്ഞു. ചൈല്‍ഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് എ. രശ്മി മോഹന്‍ മോഡറേറ്ററായിരുന്നു. ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. ശ്രീകല, പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി. റോഷിൻ,
പീഡിയാട്രിക്സ് കണ്‍സള്‍ട്ടന്റ് ഡോ. എം.ജി. അഞ്ജന, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡിഎന്‍ബി റെസിഡന്റ് ഡോ. ആര്യ കൃഷ്ണന് എന്നിവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി 'രോഗപ്രതിരോധ കുത്തിവയ്പ്പ്', 'മുലയൂട്ടല്‍' എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി തയാറാക്കിയ രണ്ട് ബുക്ക്ലറ്റുകള് പ്രകാശനം ചെയ്തു.