അന്താരാഷ്ട്ര ലോകം സംഘർഷാത്മകമായിരിക്കുന്നു: രാഷ്ട്രീയ നിരീക്ഷകൻ ഡോ. മോഹൻ വർഗീസ്
1581460
Tuesday, August 5, 2025 7:03 AM IST
നാലാഞ്ചിറ: അന്താരാഷ്ട്ര ലോകം സംഘർഷാത്മകമായിരിക്കുന്നുവെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ടെലിവിഷൻ ഡിബേറ്ററുമായ ഡോ. മോഹൻ വർഗീസ് അഭിപ്രായപെട്ടു. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലസ്ടു വിഭാഗം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ നിലവിലെ നിലപാടുകൾ മറ്റു രാജ്യങ്ങൾക്ക് ഒരു ഭീഷണി തന്നെയാണ്. മൈഗ്രേഷൻ അടക്കമുള്ള വിഷയങ്ങൾ കൈ കൊള്ളുന്ന ട്രമ്പിന്റെ നിലപാട് ഒരു ഭീഷണിയാണ്. റഷ്യയിലും ഉക്രയിനിലും ഇ സ്രായിലുമൊക്കെ സംഘർഷ ഭരിത മാക്കാനുള്ള ശ്രമങ്ങൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും- അദ്ദേഹം കൂട്ടി ച്ചേർത്തു.
ജൂബിലിയുടെ ഭാഗമായി 12 വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും സംഘടിപ്പിച്ചു വരുന്നതായി പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ പറഞ്ഞു. സാഹിത്യം, ചരിത്രം, ഭരണ ഘടന തുടങ്ങിയ വിഷയങ്ങളിൽ വരും നാളുകളാൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, ജൂബിലി കൺവീനർ ബിന്നി സാഹിതി, പൊളിറ്റിക്കൽ അധ്യാപകൻ ടി. ഷിജു എന്നിവർ പ്രസംഗിച്ചു.