ആഭരണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ
1581249
Monday, August 4, 2025 6:44 AM IST
കോവളം: വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണവും മോഷ്ടിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് പിടി കൂടി. വെള്ളാർ മൂപ്പന്റെ വിള അനിൽ ഭവനിൽ അരുൺ (19) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ 30നു പുലർച്ചയോടെ ഹാർബർ റോഡിൽ വട്ടവിള ഹീരയിൽ അമീലാ സലാമിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും ആറു ഗ്രാം തൂക്കം വരുന്ന സ്വർണാഭരണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിനു ശേഷം ഒളിവിലായിരുന്നു.
തമിഴ്നാട്ടിലെ വാഹന മോഷണക്കേസുമായി ബന്ധപ്പെട്ടു നടന്ന മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ ഉൽപ്പെട്ട മറ്റൊരു പ്രതിക്കായുള്ള അന്വേഷണം നടന്നുവരുന്നതായി കോവളം പോലീസ് പറഞ്ഞു.