പുസ്തക പ്രകാശനം
1580917
Sunday, August 3, 2025 6:41 AM IST
പൂവാർ: തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ ഹയർ സെക്കൻഡിറി അധ്യാപകൻ ഗ്ലേവിയസ് ടി. അലക്സാണ്ടറുടെ രണ്ടാമത്തെ ഇംഗ്ളീഷ് കവിതാ സമാഹാരം ന്യൂ സീ ലാന്റിന്റെ പ്രകാശനം ചെയ്തു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് റവ. ഡോ. തോമസ് ജെ. നെറ്റോ കവി വിനോദ് വൈശാഖിക്കു പുസ്തകം നൽകി പ്രകാശനം ചെയ്തു.
റവ. ഡോ. ഡൈസണ്‍ യേശുദാസ്, ലിറ്റി ലൂസിയ സൈമണ്‍, ഡോ. ഐറിസ് കൊയിലിയോ, ഡോ. ജെ. ആന്റണി, ബര്ഗ്മാന് തോമസ്, ബര്‍ണാര്‍ഡ് മൊറായിസ്, ഡോ. എം രാജീവ് കുമാർ എന്നിവര്‍ സംസാരിച്ചു.