സ്കൂൾതല ക്ലബ് പ്രവർത്തനം വരുംകാല ജീവിതത്തിനു സഹായകരം: അസി. കളക്ടർ ഡോ. സി. ശിവ ശക്തിവേൽ
1581250
Monday, August 4, 2025 6:44 AM IST
തിരുവനന്തപുരം: സ്കൂൾതല ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് വരും കാല ജീവിതത്തിന് പരിശീലനമാകുമെന്ന് അസിസ്റ്റന്റ് കളക്ടർ ഡോ. സി. ശിവ ശക്തിവേൽ അഭിപ്രായപെട്ടു.
നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തളർച്ചയിൽ ആത്മവിശ്വാസം കൈവിടാതെ സൂക്ഷിക്കുക എന്നതാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം.
പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കുകളേക്കാൾ വലുതാണ് ആത്മവിശ്വാസത്തിലൂടെ മുന്നേറുക എന്നുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു.
സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം പ്രമുഖ സിനിമ പിന്നണി ഗായിക അപർണ രാജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ എന്നിവർ പ്രസംഗിച്ചു.