നന്മ ജില്ലാ സമ്മേളനം നടന്നു
1581261
Monday, August 4, 2025 6:51 AM IST
പാറശാല: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളനം നടന്നു. നന്മ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കാഥികനുമായിരുന്ന അയിലം ഉണ്ണികൃഷ്ണന്റെ സ്മൃതികുടീരത്തില്‍നിന്നും ആരംഭിച്ച വിളംബര കലാജാഥ മാനവിയം വീഥി, കാട്ടാക്കട, നെയ്യാറ്റിന്‍കര, വെള്ളറട, പാറശാല തുടങ്ങിയ മേഖലകളിലൂടെ കടന്നായിരുന്നു സമ്മേളന നഗരിയില്‍ എത്തിയത്.
കാര്യവട്ടം ശ്രീകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനം നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ പുല്‍പ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വില്‍സണ്‍ സാമുവേല്‍, സുനില്‍ പട്ടിമറ്റം,
ചലച്ചിത്ര താരം രമാദേവി, ജില്ലാ ട്രഷറര്‍ കെ. എസ് ദാസ്, ശോഭന ബാലരാമപുരം, ബാലരാമപുരം ജോയ്, മനോജ് നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അധ്യക്ഷതയില്‍ കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കവി വിനോദ് വൈശാഖിയെ ബിയാട്രിക്സ് ഗോമസ് പുരസ്കാരം നല്കി ആദരിച്ചു. കരിക്കകം ശ്രീകുമാര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, ചലച്ചിത്ര പ്രവര്ത്തകന് പാറശാല വിജയന്, പ്രഫ. രമാദേവി തുടങ്ങിയവര്‍ സംസാരിച്ചു.