വയോധികനെ വീട്ടില്‍ കയറി മര്‍ദിച്ച പ്രതി അറസ്റ്റില്‍
1581453
Tuesday, August 5, 2025 7:03 AM IST
പൂന്തുറ: വീട്ടില്‍ അതിക്രമിച്ചുകയറി വയോധികനെ മര്‍ദിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം ഗംഗാനഗര്‍ സ്വദേശി രാഹുല്‍ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറരയോടെ കമലേശ്വരം ഗംഗാനഗര്‍ സ്വദേശി അഹമ്മദ് കുഞ്ഞിന്റെ (63) വീട്ടില്‍ അതിക്രമിച്ചുകയറിയ രാഹുലും ഇയാളുടെ സുഹൃത്ത് കമലേശ്വരം സ്വദേശി ശ്യാമും ചേര്‍ന്ന് അഹമ്മദ് കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പരാതിക്കാരന്റെ അയല്‍വാസിയായ രാഹുല്‍, അഹമ്മദ് കുഞ്ഞിന്റെ വീടിനു സമീപം മാലിന്യനിക്ഷേ പം നടത്തിയതു ചോദ്യം ചെയ് തതിലുള്ള വിരോധത്തിലാണ് വീട്ടില്‍ കയറി അക്രമണം നടത്തിയത്. രാഹുല്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.
അഹമ്മദ് കുഞ്ഞു നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ പിടിയിലായത്. ഒളിവില്‍ കഴിയുന്ന ശ്യാമിനായുളള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ ശ്രീജേഷ്, ജൂണിയര്‍ എസ്ഐ നവീന്‍, സിപിഒമാരായ ഗിരീഷ്, അരുണ്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.