വിഴിഞ്ഞം പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിന് ശാപമോക്ഷം
1581253
Monday, August 4, 2025 6:44 AM IST
വിഴിഞ്ഞം: പണി പൂർത്തിയായി ഉദ്ഘാടനം കാത്തു കിടന്ന വിഴിഞ്ഞത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിനു ശാപമോക്ഷമാകുന്നു. ആവശ്യം വേണ്ട യന്ത്രങ്ങളിൽ രണ്ടെണ്ണം കേന്ദ്രത്തിൽ എത്തി.
ഉദ്ഘാടനം ഉടനുണ്ടാകുമെന്ന് അധികൃതർ പറയുന്നു. സാങ്കേതിക സംവിധാനം പൂർത്തിയാകുന്നതോടെ കൂടുതൽ യന്ത്രങ്ങൾ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്ലാസ്റ്റിക് പൊടിയാക്കുന്നതിനും തരംതിരിക്കുന്നതിനും കെട്ടുകളാക്കുന്നതിനുമുള്ള യന്ത്രങ്ങളാണ് ഇവിടെ വേണ്ടത്. ഇതിൽ പൊടിക്കു ന്നതിനുള്ള യന്ത്രമാണ് ഇനി യെത്താനുള്ളത്. യഥാസമയം ഫണ്ട് ലഭിക്കാത്തതിനാലാണ് ഉപകരണങ്ങൾ വാങ്ങാൻ വൈകി യതെന്നാണറിവ്.
ദിവസവും ഒരുടൺ പ്ലാസ്റ്റിക് പൊടിയാക്കാൻ കഴിയുന്ന വിധത്തിലാണ് പ്ലാന്റി ന്റെ നിർമാണം. പ്രദേശ വാസികളായ നിരവധി പേർക്കു തൊഴിൽ ലഭിക്കുന്നതിനൊപ്പം നഗരസഭയ്ക്ക് മികച്ച വരുമാനവും കിട്ടും. നഗരസഭയിലെ അഞ്ചു വാർഡുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിലെ ത്തിച്ച് സംസ്കരിച്ച് പുനരുപയോഗിക്കുന്നതാണ് പദ്ധതി.
ഹാർബർ എൻജിനിയറിംഗ് വകുപ്പ് നഗരസഭയ്ക്കു നൽകിയ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചത്. നിലവിൽ 3500 ചതുരശ്രയടിയുള്ള പദ്ധതിയെക്കുറിച്ച് പ്ലാന്റിന്റെ നടത്തിപ്പ് ചുമതല ക്ലീൻ കേരള മിഷനാണ് ഹരിതകർമസേനാംഗങ്ങൾക്കാണ് പ്ലാസ്റ്റിക് ശേഖരണത്തിന്റെ ചുമതല. കെട്ടിട നിർമാണത്തിന് 70 ലക്ഷവും 20ലക്ഷം പ്ലാ ന്റ് സ്ഥാപിക്കാനും ചെലവഴിച്ചു.