സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ഏഴു വർഷം കഠിനതടവ്
1580910
Sunday, August 3, 2025 6:39 AM IST
തിരുവനന്തപുരം: തമാശ പറയുന്നതിനിടെ പ്രകോപിതനായി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ ആൾക്ക് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവ് അനുഭവിക്കണം. കരമന നെടുങ്കാട് സോമൻ നഗർ തുണ്ടുവിള വീട്ടിൽ വിക്രമനെയാണ് കോടതി ശിക്ഷിച്ചത്.
കവടിയാർ പദ്മവിലാസം റോഡ് കാട്ടുവിളാകം പുത്തൻവീട്ടിൽ ബോസിനെയാണ് വിക്രമൻ കൊലപ്പെടുത്തിയത്. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. 2022 ഏപ്രിൽ 29 നായിരുന്നു സംഭവം. തമാശയ്ക്കു കളിയാക്കിയതിനിടെ പ്രകോപിതനായ വിക്രമൻ ബോസി നെ കുത്തുകയായിരുന്നു.
നെഞ്ചിലേറ്റ ആഴത്തിലുളള മുറിവ് മരണ കാരണമായി മാറി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അടുത്ത ദിവസം ബോസ് മരണമടഞ്ഞു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി.