പ്രേംനസീര്‍ സുഹൃത് സമിതി എറണാകുളം ചാപ്റ്റര്‍
1581256
Monday, August 4, 2025 6:44 AM IST
കൊച്ചി: മലയാള സിനിമയ്ക്ക് ഒരു വഴിത്താര ഒരുക്കിയ മഹാനടനാണ് പ്രേംനസീറെന്നും ആ നടന് പ്രകടിപ്പിച്ച ശോഭ ഇന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും ചലച്ചിത്രനടന്‍ സിജോയ് വര്‍ഗീസ്. പ്രേംനസീര്‍ സുഹൃത് സമിതി എറണാകുളം ചാപ്റ്റര്‍ പ്രവര്‍ത്തന ലോഗോ പ്രകാശനം മൗണ്ട് കാര്‍മല്‍ പള്ളിയിലെ പരിഷത് ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അധ്യക്ഷത വഹിച്ചു. ജില്ലാ ചാപ്റ്റര്‍ രക്ഷാധികാരി ചന്ദ്ര താര പ്രൊഡക്ഷന്‍സ് ടി.പി. മുഹമ്മദ് അലി, ചാപ്റ്റര്‍ പ്രസിഡണ്ട് വില്ലറ്റ് കൊറെയ, ചാപ്റ്റര്‍ സെക്രട്ടറിയും ചലച്ചിത്രനടനുമായ ബൈജു മാധവ്, ഗായിക കലാഭവന്‍ ഡെല്‍മ എന്നിവര്‍ സംസാരിച്ചു.