ബഹിരാകാശ രംഗത്ത് ഇന്ത്യ മുന്നേറുന്നു: ഐഎസ്ആര്‍ഒ ചെയര്മാന്
1581445
Tuesday, August 5, 2025 7:03 AM IST
നേമം: ബഹിരാകാശ രംഗത്ത് വികസിത രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യ തുല്യ പങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് ഐഎസ് ആര്‍ഒ ചെയര്മാന് ഡോ. വി. നാരായണന്. സിഎസ്ഐആര്‍-നിസ്റ്റ് സ്വര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്ഐഎസ്എആര് വിക്ഷേപണം ചരിത്രപരമായ നേട്ടമാണെന്നും അതിന്റെ വിക്ഷേപണ വാഹനം രൂപകല്പന ചെയ്യുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചതായും ഡോ. നാരായണന് പറഞ്ഞു. നിസ്റ്റ് ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിരവധി ശാസ്ത്രജ്ഞരും പരിപാടിയില്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി സ്റ്റാര്‍ ആലുക്കാസ്, പ്രോട്ടോണ്‍ പോളിമേഴ്സ്, ടൈറ്റന് ഇന്‍ഡസ്ട്രീസ് എന്നിവയുമായി നിസ്റ്റ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു.