മാറനല്ലൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു യുവാവിന് പരിക്ക്
1581248
Monday, August 4, 2025 6:44 AM IST
മാറനല്ലൂർ: മാറനല്ലൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു യുവാവിനു ഗുരുതര പരിക്ക്. ഞായറാഴ്ച പുലർച്ചെ രണ്ടോട് അടുപ്പിച്ച് വെള്ളൂർക്കോണത്തായിരു ന്നു അപകടം. ഗുരുതര പരിക്കേറ്റ തൂങ്ങാംപാറ മാവുവിള സ്വദേശി സഞ്ജയ് ചികിത്സയിലാണ്.
ഞായറാഴച്ച പുലർച്ചെ സഞ് ജയ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് സഞ്ജയ് റോഡിൽ വീണു ബോധരഹിതനായി. ഇലക്ടിക് പോസ്റ്റ് ഇടിയുടെ ആഘാതത്തിൽ രണ്ടായി മുറിഞ്ഞു. സഞ്ജയ് ഓടിച്ച ബൈക്ക് ഇടിയുടെ ആഘാതത്തിൽ മൂന്നായി മുറിഞ്ഞു. വൻ ഇടിയാണ് നടന്നതെന്ന് പോലീസ് പറയുന്നു.
റോഡിൽ വീണ സഞ്ജയിനെ മണിക്കൂറുകൾ കഴിഞ്ഞ് അതുവഴി വന്ന ബൈക്ക് യാത്രികരാണ് ആശുപത്രിയിൽ എത്തിച്ചത്. എതിരെ വന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം തെറ്റിയതാകാമെന്നും ചൂണ്ടി കാട്ടപ്പെടുന്നു. മാറനല്ലൂർ പോലീസ് കേസ്സെടുത്തു.