മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറിയിൽ മെറിറ്റ് ഡേ
1581446
Tuesday, August 5, 2025 7:03 AM IST
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു മെറിറ്റ് ഡേ ആഘോഷിച്ചു.
പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ്. ശ്രീജിത്ത് വിശിഷ്ടാതിഥിയായിരുന്നു. വിദ്യാർഥികൾക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. പ്രിൻസിപ്പൽ ഫാ. ചാക്കോ പുതുകുളം സിഎംഐ അധ്യക്ഷത വഹിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾകും വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു പുത്തൻപുരക്കൽ സിഎംഐ, കെജി ഇൻ ചാർജ് ലളിതകുമാരി, അക്കാദമിക് കോ-ഓർഡിനേറ്റർ വി.വി. സുചിത്ര, സ്റ്റാഫ് സെക്രട്ടറി വിജിത് കുമാർ എന്നിവരും വിദ്യാർഥികൾക്ക് ഉപഹാരം സമ്മാനിച്ചു.
പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് പ്രേംജിത്ത് കുട്ടികളെ അനുമോദിച്ചും സംസാരിച്ചു. തുടർന്നു വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.